നവകേരള മിഷന്‍ ഉപസമിതി യോഗം

നാദാപുരം: 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കി ഭരണസമിതിക്കു മുമ്പാകെ നല്‍കുന്നതിനുവേണ്ടി ഉപസമിതി യോഗം ചേര്‍ന്നു. ലൈഫ് പദ്ധതിയില്‍ ആവശ്യമായ കുടുംബങ്ങള്‍ക്ക് പുതിയ ഭവനനിർമാണം, വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വിവരശേഖണം, മാനവവിഭവശേഷി പരിപോഷണം, അടിസ്ഥാനസൗകര്യ വികസനം എന്നിവ നവകേരള പദ്ധതിയുടെ ഭാഗമായി നടത്താന്‍ ഭരണസമിതിക്ക് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിനെ അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മാലിന്യമുക്തമാക്കി മാറ്റാനും ദരിദ്രരായവര്‍ക്ക് സംരക്ഷണവലയം ഉണ്ടാക്കുന്നതിനുള്ള വിവിധ നിർദേശങ്ങളും മേയ് 10ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ അവതരിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ. നാസര്‍, എം.സി. സുബൈര്‍, ജനീത ഫിര്‍ദൌസ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെംബര്‍ എ.കെ. സുബൈര്‍, രോഷ്ന പിലാക്കാട്ട്, വി.ഇ.ഒ അവിനാഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.