കൂട കത്തിനശിച്ചു

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര തെക്കെ നിടൂളി കുഞ്ഞമ്മദ്കുട്ടിയുടെ കൂട ഞായറാഴ്ച പുലർച്ചെ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. പുലർച്ചെ മൂന്നു മണിക്കാണ് തീ ആളിപ്പടരുന്നത് അയൽവാസി കണ്ടത്. വീട്ടിലുള്ളവരെ പുറത്തെത്തിക്കാൻ ശ്രമിക്കുമ്പോൾ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് മോഹൻദാസ് ഓണിയിൽ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി രാജൻ കെ. പുതിയെടുത്ത്, മണ്ഡലം സെക്രട്ടറി എൻ.കെ. കുഞ്ഞബ്ദുല്ല, ഇ.വി. മനോജൻ, എ.കെ. മനോജൻ, വേലായുധൻ എന്നിവർ സ്ഥലം സന്ദർശിച്ചു. Photo: കൂട ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.