പേരാമ്പ്ര: അസറ്റ് ചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിൽ പേരാമ്പ്ര മണ്ഡലത്തിലെ യു.എസ്.എസ് ജേതാക്കളെ അനുമോദിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്തു. യു.എസ്.എസ് ലഭിച്ച വിദ്യാർഥികളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 70 വിദ്യാർഥികളെ തുടർ പരിശീലനം നൽകി ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള അസറ്റ് സ്റ്റാർ പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. അസറ്റ് നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേരളത്തിനു തന്നെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അസറ്റ് സ്റ്റാർ അക്കാദമിക് കൗൺസിൽ ചെയർമാനായി സേവനമനുഷ്ഠിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പേരാമ്പ്ര മണ്ഡലത്തിൽ നിന്നും ഈ വർഷം യു.എസ്.എസ് ലഭിച്ച മുന്നൂറിൽപ്പരം കുട്ടികളെയും അവരെ വിജയത്തിലേക്ക് എത്തിച്ച സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ 35 വർഷക്കാലമായി സാംബവ വിദ്യാർഥികൾ അല്ലാതെ ആരും ചേർന്ന് പഠിക്കാത്തതിനാൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ജാതി വിവേചനം നേരിടുന്ന പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ നിന്നും ചരിത്രത്തിൽ ആദ്യമായി എൽ.എസ്.എസ് നേടിയ യാസീൻ സാജിദ് എന്ന വിദ്യാർഥിയെയും വളരെ കുറഞ്ഞ മാർക്കുകൾക്ക് എൽ.എസ്.എസ് നഷ്ടമായ സാംബവ കോളനിയിലെ പാർവതിയേയും ആദരിച്ചു. അസ്സറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു, മലപ്പുറം ജില്ല പഞ്ചായത്ത് വിജയഭേരി കോഡിനേറ്റർ ടി. സലീം ക്ലാസെടുത്തു. കെ. പ്രദീപൻ, വി.ബി. രാജേഷ്, ആർ.പി. രവീന്ദ്രൻ, ആർ. ചിത്ര രാജൻ, യു.സി. ഹനീഫ, നസീർ നൊച്ചാട്, ഒ.സി. ലീന, മുഹമ്മദ് കല്ലോട്, എൻ. ആദർശ്, രദീപ് പാലേരി, സി.എച്ച്. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.