കല്യാശ്ശേരി: ബന്ധുവീട്ടിൽനിന്നു തിരിച്ചുവരുന്നതിനിടെ വൈദ്യുതി ട്രാൻസ്ഫോർമർ സ്ഥാപിച്ച തൂണിനിടിച്ച് ഇരിണാവ് പയ്യട്ടം സ്വദേശി പഞ്ചിക്കൽ ഹൗസിൽ വി.വി. വിഷ്ണു മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കല്യാശ്ശേരിയിലെ വലിയമ്മയുടെ വീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ കല്യാശ്ശേരി സെൻട്രൽ സുമിത്രൻ പീടികക്കു സമീപത്തെ റോഡരികിലാണ് അപകടം. ഉടൻ നാട്ടുകാർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിണാവ് പയ്യട്ടത്തെ വി.വി. ലക്ഷ്മണന്റെയും പഞ്ചിക്കീൽ നിർമലയുടെയും മകനാണ്. സഹോദരി: നവ്യ. ജാനു പിണറായി: പാറപ്രംതയിൽ വീട്ടിൽ പടന്നക്കണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: വിജയൻ, സത്യൻ, വനജ, വത്സല, നളിനി, വസന്ത, അജിത, പ്രമോദ്, ഷൈജ. മരുമക്കൾ: ശോഭ, ഷീബ, രമേശൻ, ചന്ദ്രൻ, വിനോദൻ, പ്രദീപൻ, മിനി, രാഗേഷ്, പരേതനായ മോഹനൻ. Obit Pinarayi Janu (85)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.