കിണർ ദുരന്തത്തിന്റെ ഓർമപുതുക്കി വോളിബാൾ ടൂർണമെന്റ്

വടകര: വെള്ളിക്കുളങ്ങര കിണർ ദുരന്തത്തിന്റെ ഓർമപുതുക്കുന്നതിന്റെ ഭാഗമായി കേരള ഫയർ സർവിസ് അസോസിയേഷൻ കോഴിക്കോട് മേഖല കമ്മിറ്റിയുടെ വടകരയിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 2002 മേയ് 11നാണ് കിണർ ഇടിഞ്ഞുവീണ് കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയിൽ മൂന്ന് ഫയർ ഫോഴ്‌സ് സേന അംഗങ്ങൾ അപകടത്തിൽപെട്ടത്. ഇവരുടെ ഓർമപുതുക്കുന്നതിന്റെ ഭാഗമായി വടകര നിലയത്തിൽ വെച്ച് സംഘടിപ്പിച്ച എവർറോളിങ് വോളിബാൾ ടൂർണമെന്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ. സതീശൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലെ എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫൈനലിൽ ഫയർ സ്റ്റേഷൻ വയനാട് ഫയർ സ്റ്റേഷൻ മുക്കത്തെ പരാജയപ്പെടുത്തി. പടം: വോളിബാൾ ടൂർണമെന്റിൽ വിജയിച്ച വയനാട് ഫയർസ്റ്റേഷൻ ടീം saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.