താലൂക്ക് ഓഫിസ് മാർച്ചും ധർണയും

വടകര: നിർമാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും യഥാസമയം വിതരണം ചെയ്യുക, ഡാമിലും പുഴയിലും അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിർമാണത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല സെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. രാജൻ അധ്യക്ഷത വഹിച്ചു. പി. ശ്രീധരൻ, വി. നാണു, വേണു കക്കട്ടിൽ, എ.കെ. നാരായണി, പി.എം. വിനോദൻ എന്നിവർ സംസാരിച്ചു. കെ.പി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ചിത്രം നിർമാണത്തൊഴിലാളികളുടെ താലൂക്ക് ഓഫിസ് മാർച്ച് വടകരയിൽ ജില്ല സെക്രട്ടറി പി.സി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.