സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം

കോഴിക്കോട്: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.കെ. സിദ്ധാർഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി. വിജയകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ഡോ. ജെറീഷ് പ്രവർത്തന റിപ്പോർട്ടും ഡോ. ആർ.എസ്. ദിൽവേദ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.വി. നൗഫൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. വി. വിക്രാന്ത്, ടി.എം. സജീന്ദ്രൻ, കെ. ജയപ്രകാശ്, കെ. പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സാജിദ് അഹമ്മദ് (പ്രസി), ഡോ. സിദ്ദീഖ്, രജനി മുരളീധരൻ (വൈസ് പ്രസിഡന്റുമാർ), ഡോ. കെ. എം. ജറീഷ് (സെക്ര), ഡോ. മിഥുൻ, ദന (ജോ. സെക്രട്ടറിമാർ), ഡോ. ആർ.എസ്. ദിൽവേദ് (ട്രഷ), വനിത കമ്മിറ്റി പ്രസിഡന്റായി കെ. നിഷ, വൈസ് പ്രസിഡന്റ് അഞ്ജലി ഹരി, സെക്രട്ടറി ധന്യ ബാലഗോപാൽ, ജോയന്റ് സെക്രട്ടറി സജിത, ട്രഷറർ ഡോ. ആനി നവോമി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.