വിജയത്തിന് വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യം -മന്ത്രി

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ വിജയത്തിന് വിദ്യാഭ്യാസമുന്നേറ്റം അനിവാര്യമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ കൃത്യവും വ്യക്തവുമായ ലക്ഷ്യം മുന്നിൽകണ്ട് പ്രവർത്തിക്കണമെന്നും കഴിവും പരിചയവുമുള്ളവരുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) യിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്മെന്‍റ്​, പ്രിൻസിപ്പൽ, കോഓഡിനേറ്റർ എന്നിവർക്കുള്ള ഓറിയന്‍റേഷൻ പ്രോഗ്രാം 'ചിസൽ 22' കോഴിക്കോട് കിങ് ഫോർട്ട് ഹോട്ടലിൽ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ 'ചിസൽ 22' സന്ദേശം നൽകി. അൽ ബിർറ് എഡിറ്റർ കെ.പി. മുഹമ്മദ്, ഒ.കെ.എം. കുട്ടി ഉമരി, എസ്.വി. മുഹമ്മദലി, അഡ്വ. നാസർ കാളമ്പാറ, പി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഇന്‍ററാക്ഷൻ സെഷന് ശാഹുൽ ഹമീദ് മേൽമുറി നേതൃത്വം നൽകി. മജീദ് പറവണ്ണ സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.