നൊച്ചാട് മണ്ഡലത്തിൽ ഇന്ന് 100 സി.യു.സികൾ നിലവിൽവരും

പേരാമ്പ്ര: നൊച്ചാട് മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികളിൽനിന്ന് 15 കോൺഗ്രസ് പ്രവർത്തകരുടെ വീട് ഉൾപ്പെടെ 60 വീടുകൾക്ക് ഒരു യൂനിറ്റ് എന്ന രീതിയിൽ 100 സി.യു.സികൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി. പ്രസിഡൻറ്​, സെക്രട്ടറി, ട്രഷറർ, രണ്ട് ബൂത്ത് പ്രതിനിധികൾ ഉൾപ്പെടെ 20 അംഗ പ്രവർത്തക സമിതിയും നിലവിൽവരും. എല്ലാ യൂനിറ്റുകളിലും പ്രത്യേകം തയാറാക്കിയ കൊടിമരത്തിൽ യൂനിറ്റിലെ ഏറ്റവും പ്രായംകൂടിയ വനിത പതാക ഉയർത്തും. മുതിർന്ന പുരുഷൻ അധ്യക്ഷത വഹിക്കും. സംഘടന ചർച്ചയും വിവിധ കലാപരിപാടികളും നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി മണ്ഡലം പ്രസിഡൻറ്​ പി.എം. പ്രകാശനും കൺവീനർ ഒ. എം. രാജനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.