വടകര: തിരുവള്ളൂരിലെ മാമ്പയിൽ ഷംസുവിന്റെ സ്റ്റീൽ പാലസ് എന്ന സ്ഥാപനം വിശ്വാസ വഞ്ചനയിലൂടെ തട്ടിയെടുത്ത സംഭവത്തിൽ മേയ് 12ന് സ്ഥാപനത്തിനുമുന്നിൽ സത്യഗ്രഹ സമരം നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവള്ളൂരിലെ അറിയപ്പെടുന്ന സ്ഥാപനമായിരുന്ന സ്റ്റീൽ പാലസിന്റെ ഉടമ ഷംസുദ്ദീന് പെട്ടെന്നുണ്ടായ അസുഖം മൂലം ആർ.സി.സിയിൽ ചികിത്സക്ക് പോയപ്പോൾ, ഈ കടക്കുസമീപം സിമന്റ് കട നടത്തിവന്നിരുന്ന അബ്ദുറഹിമാനെ കട താൽക്കാലികമായി ഏൽപിക്കുകയായിരുന്നു. 2019 ജനുവരി 31ന് ഷംസുദ്ദീൻ മരിച്ചു. ഷംസുദ്ദീന്റെ മരണശേഷം ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇതുസംബന്ധിച്ച് അബ്ദുറഹിമാനുമായി നിരന്തരം ചർച്ച നടത്തിയെങ്കിലും കണക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷംസുവിന്റെ ബന്ധുക്കൾക്ക് നൽകാൻ തയാറായില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ സി.പി. എമ്മിനെയും മറ്റു പാർട്ടികളെയും സമീപിച്ചു. കടയുടെ കണക്കുകൾ പരിശോധിച്ച കമ്മിറ്റി 12,87,000 രൂപ ഷംസുവിന് ലഭിക്കേണ്ടതാണെന്ന് കണ്ടെത്തി. എന്നാൽ, പലതവണ ആക്ഷൻ കമ്മിറ്റിയും വടകര പൊലീസും അബ്ദുറഹിമാനുമായി ചർച്ച നടത്തിയെങ്കിലും ഷംസുവിന്റെ കുടുംബത്തിന് പണം നൽകാൻ തയാറായില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഇതേത്തുടർന്നാണ് ആക്ഷൻ കമ്മിറ്റി സമരരംഗത്തിറങ്ങിയത്. സമരം മൂന്നുഘട്ടം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കടക്കുമുന്നിൽ 12ന് സത്യഗ്രഹം. തുടർന്നും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെംബർ ഗോപീനാരായണൻ, എം.സി. പ്രേമചന്ദ്രൻ, പി.കെ. പവിത്രൻ, എം.ടി. രാജൻ, പാറപ്പുറത്ത് പത്മനാഭൻ, കെ.കെ. ശങ്കരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.