ചീനം വീട് യു.പി സ്കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം 14ന്

വടകര: 160ന്റെ നിറവിൽ എത്തിനിൽക്കുന്ന പുതുപ്പണം ചീനംവീട് യു.പി സ്കൂളിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 14ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്കൂൾ കെട്ടിടവും സ്ഥലവും പാതക്കായി ഏറ്റെടുത്തതിനെ തുടർന്നാണ് പാലോളിപ്പാലം ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം ഏഴര കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചത്. മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് മുറികൾക്ക് പുറമെ, ലൈബ്രറി, ഐ.ടി ലാബ്, ശാസ്ത്ര സാമൂഹിക ഗണിതശാത്ര ലാബ് എന്നിവക്ക് പുറമെ ലിഫ്റ്റ് സൗകര്യവും ഓഡിറ്റോറിയവും നീന്തൽക്കുളവും സജ്ജമാക്കിയിട്ടുണ്ട്. 14ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. സ്കൂൾ മാനേജർ കെ. രാഘവൻ നമ്പ്യാർ, പി. ബാലൻ, എം.പി. അഹമ്മദ്, എസ്.ഡി. സനീഷ് എന്നിവരെ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ആദരിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം റാസയും ബീഗവും ഗസൽ നൈറ്റ് അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.കെ. കരീം, ജനറൽ കൺവീനർ വി.പി. സുനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ബി. ബാജേഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. വത്സൻ, എം. സുരേഷ്ബാബു എന്നിവർ പങ്കെടുത്തു. പടം : പുതുപ്പണം ചീനം വീട് യു.പി സ്കൂൾ പുതിയ കെട്ടിടം saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.