കോവിഡ് ആശുപത്രികളിൽ 1,923 കിടക്കകൾ ഒഴിവ്

കോഴിക്കോട്​: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,923 എണ്ണം ഒഴിവുണ്ട്. 130 ഐ.സി.യു കിടക്കകളും 66 വൻെറിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 സർക്കാർ കോവിഡ് ആശുപത്രികളിലായി 369 കിടക്കകൾ, 22 ഐ.സി.യു, 22 വെന്‍റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. നാല് സി.എഫ്.എൽ.ടി.സികളിലായി 310 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ.ടി.സിയിൽ 183 എണ്ണം ഒഴിവുണ്ട്. 66 ഡൊമിസിലറി കെയർ സെന്‍ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്. കോവിഡ് നിയമലംഘനം: 37 കേസുകൾ രജിസ്​​റ്റർ ചെയ്തു കോഴിക്കോട്​: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 37 കേസുകൾ രജിസ്​റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും റൂറലിൽ മൂന്ന് കേസുകൾ രജിസ്​റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്​റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 18 കേസുകളും നഗര പരിധിയിൽ 16 കേസുകളും രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.