ജനകീയമായി മന്ത്രി റിയാസി​െൻറ 'ജനകീയം' അദാലത്; ലഭിച്ചത് 216 പരാതികൾ

ജനകീയമായി മന്ത്രി റിയാസി​ൻെറ 'ജനകീയം' അദാലത്; ലഭിച്ചത് 216 പരാതികൾ ഫറോക്ക്: പൊതുജന പരാതികളിൽ ആശ്വാസവും പരിഹാരവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസി‍ൻെറ നേതൃത്വത്തിൽ''ജനകീയം'' അദാലത്. ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിൽ ഗവ. ഗണപത് സ്കൂളിൽ നടന്ന അദാലത്തിലൂടെ നിരവധിപേർക്ക് തങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം നേടാനായി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 216 പരാതികളാണ് ലഭിച്ചത്. 42 പരാതികൾ തത്സമയം തീർപ്പാക്കി. ബാക്കിയുള്ളവയിൽ ബന്ധപ്പെട്ട വകുപ്പുകൾ തുടർനടപടി സ്വീകരിക്കും. പരാതികൾ മന്ത്രി നേരിട്ട് കേൾക്കുകയും പരാതിക്കാർക്ക് ആശ്വാസ വാക്കുകളും നേരിട്ടുള്ള വകുപ്പു തല പ്രശ്നപരിഹാര നടപടികൾ ഉറപ്പാക്കുകയും ചെയ്തു. പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ എത്തിയിരുന്നു. എ.ഡി.എം, സി. മുഹമ്മദ് റഫീഖ്, ഡപ്യൂട്ടി കലക്ടർ എൽ.എ. അൻവർ സാദത്ത്, സബ് കലക്ടർ ചെൽസാസിനി, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്​റ്റ്യൻ, അസി. കമീഷണർ എ.എം. സിദ്ദീഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജനകീയം അദാലത്തിൽ ലഭിച്ച പരാതികളിൽ പരിശോധന നടത്തി നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ ഉടൻ പരിഹാരം കാണാവുന്നതും അതിന് സാധിക്കാത്തതുമായ പരാതികളുണ്ട്. പെട്ടെന്ന് പരിഹാരം കാണേണ്ട പരാതികളിൽ നടപടി ഉടൻ കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.