'ഓപറേഷന്‍ വിബ്രിയോ': 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

കോഴിക്കോട്​: ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതി‍ൻെറ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന 'ഓപറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 1,04,346 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങൾ തയാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 1,501 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 256 ആരോഗ്യ ബോധവത്​കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. 10,521 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹമാധ്യമ പ്രചാരണവും ഊർജിതമാക്കി. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.