ഉണ്ണികുളം മഠത്തുംപൊയില്‍ വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നു

ഉണ്ണികുളത്ത് മൂന്നുമാസം പ്രായമായ കുട്ടിയടക്കം 12 പേര്‍ക്ക് കോവിഡ്

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തില്‍ മഠത്തുംപൊയില്‍ വാര്‍ഡ്‌ ആറില്‍ 11 പേര്‍ക്കും ചോയിമഠം വാര്‍ഡ്‌ 10ല്‍ ഒരാള്‍ക്കും കോവിഡ് പരിശോധന ഫലം പോസിറ്റിവ്. മഠത്തും പൊയില്‍ വാര്‍ഡില്‍ മൂന്നുമാസം പ്രായമായ കുട്ടി അടക്കം 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ചോയിമഠം വാര്‍ഡില്‍ വിദേശത്തു നിന്നെത്തിയ ആള്‍ക്കാണ് ഫലം പോസിറ്റിവായത്. മഠത്തുംപൊയില്‍ വാര്‍ഡില്‍ ഉറവിടം വ്യക്തമല്ലാതെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 30 കാരിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ഇവരുടെ കുടുംബത്തിലെ എട്ടുപേര്‍ക്കും അയല്‍വാസിയായ കുടുംബത്തിലെ മൂന്നുപേര്‍ക്കുമാണ് പി.സി.ആര്‍ ടെസ്​റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്.

മഠത്തുംപൊയില്‍ വാര്‍ഡില്‍11പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ഏതാനും ഭാഗങ്ങളിലെ റോഡുകള്‍ അധികൃതര്‍ അടച്ചു.

ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ടായതായി അറിഞ്ഞതോടെ നാട്ടുകാർ ആശങ്കയിലാണ്.

രോഗവ്യാപന ഭീതി ഏറിയതോടെ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 75 ഓളം പേരുടേതടക്കം 250 ഓളം പേരുടെ ആൻറിജന്‍ പരിശോധന വെള്ളിയാഴ്ച പൂനൂര്‍ ഇഷാഅത്ത് പബ്ലിക് സ്കൂളില്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.