1,258 പേര്‍ക്ക് കോവിഡ്; രോഗമുക്തി 2,447

കോഴിക്കോട്​: ജില്ലയില്‍ 1,258 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 1,232 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന ആറുപേര്‍ക്കും മൂന്ന്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,554 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,447 പേര്‍ കൂടി രോഗമുക്തിനേടി. നിലവില്‍ 12,209 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 10,209 പേരും വീടുളിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.