കോഴിക്കോട്: നവ ഫാഷിസ്റ്റുകൾക്ക് മുന്നിലെന്നും െവല്ലുവിളിയായിരുന്നു 1921 എന്നും അതിനാലാണ് അവർ ചരിത്രത്തെ വികലമാക്കിയും അട്ടിമറിച്ചും മലബാർ കലാപത്തിലെ 387 പേരുടെ രക്തസാക്ഷിപ്പട്ടിക െവട്ടിതിരുത്തിയതെന്നും ഇടതു ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഒലിവ് പുറത്തിറക്കിയ മൂന്നു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ തിരുത്താൻ 2018 മുതൽ ഇന്ത്യയിൽ ഒരുസമിതിതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് 1921 ആദ്യം വെട്ടിയത്. ചെറുത്തുനിൽപിെൻറ ചരിത്രത്തെയെല്ലാം ഇവർ മായ്ചുകളയുകയാണ്. ബ്രിട്ടീഷുകാർ സ്വീകരിച്ച അതേനയമാണ് ഇവരും തുടരുന്നത്.
നിലമ്പൂർ ആസ്ഥാനമാക്കി വിപ്ലവ സർക്കാറുണ്ടാക്കിയ ആളാണ് വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജി. കുമ്പിളിൽ കഞ്ഞിയും കുടിയൊഴിപ്പിക്കലുമില്ല എന്നതും ആദ്യവർഷം നികുതിയില്ല എന്നതുമായിരുന്നു അദ്ദേഹത്തിെൻറ ബദൽ നയങ്ങളിൽ പ്രധാനപ്പെട്ടതെന്നും കെ.ഇ.എൻ പറഞ്ഞു.
ആർ.കെ. ബിജുരാജിെൻറ 'മലബാർ കലാപം ചരിത്രരേഖകൾ' പുസ്തകം കെ.ഇ.എൻ. കുഞ്ഞഹമ്മദും പി.എ. മുഹമ്മദ് കോയയുടെ 'സുൽത്താൻ വീട്' ശിഹാബുദ്ദീൻ പൊയ്ത്തുംകടവും എൻ.പി. ഹാഫിസ് മുഹമ്മദിെൻറ 'കേരളത്തിലെ മുസ്ലിംകൾ ഒരു വിമർശന വായന' നജ്മ തബ്ഷീറയും പ്രകാശനം ചെയ്തു. മുഹ്സിൻ അധ്യക്ഷതവഹിച്ചു. ഷമീല മുംതാസ് സ്വാഗതവും കെ. ഗിരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.