കോഴിക്കോട്: ലോക്ഡൗണിൽ ബീവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കരിഞ്ചന്തയില്‍ വില്പനക്ക് ട്രെയിനില്‍ കടത്തിയ 98 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം എത്തിച്ചവരെ കണ്ടെത്തിയില്ലെന്നും എക്സൈസിന് കൈമാറിയെന്നും റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ഐലൻറ് എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍നിന്നാണ് പിടികൂടിയത്. പാലക്കാടിനും ഒറ്റപ്പാലത്തിനുമിടയില്‍ പരിശോധന നടത്തവെയാണ് ശ്രദ്ധയില്‍പെടുന്നത്. സീറ്റിനടിയില്‍ ചാക്കിലും ബാഗിലും സൂക്ഷിച്ച നിലയില്‍ ഒരു ലിറ്ററിെൻറ ബോട്ടിലുകളായിരുന്നു. കര്‍ണാടക നിര്‍മിതമായ ഓള്‍ഡ് മിറല്‍ ബ്രാന്ഡിലുള്ളതാണിവ.
കര്‍ണാടകയില്‍ 387 രൂപ വിലയുള്ള ഇതിന് കേരളത്തില്‍ 800 രൂപയിലേറെയാണ്. 2000 രൂപ വരെ ഒരു ലിറ്റര്‍ മദ്യത്തിന് ഈടാക്കുന്നുണ്ടെന്ന് ആർ.പി.എഫ് പറഞ്ഞു. ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ ജിതിന് പി. രാജിെൻറ നേതൃത്വത്തില്‍ കോഴിക്കോട് ആർ.പി.എഫ് ഉദ്യോഗസ്ഥരായ ഡി.കെ. ജയചന്ദ്രൻ, ധന്യന്‍ എന്നിവരാണ് മദ്യം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.