കോഴിക്കോട്: നല്ല നാഗരികതയും സംസ്കാരവും കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാർ. ഭീകരതയെയും തീവ്രവാദപ്രവർത്തനങ്ങളെയും ഒറ്റക്കെട്ടായി തോൽപിക്കണം. രാജ്യത്ത് അക്രമങ്ങളും അനീതിയും പ്രവർത്തിക്കുന്നവരെ യുക്തി കൊണ്ട് നേരിടണമെന്നും കാന്തപുരം പറഞ്ഞു.
എസ്.എസ്.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്കാരം മാറ്റി മറിക്കരുത്. സൽസ്വഭാവത്തിലൂടെ ജനങ്ങളെ സൽസ്വഭാവത്തിലേക്ക് നയിക്കണം. രാജ്യത്തിന്റെ മതേതര സ്വഭാവം നില നിർത്താൻ എല്ലാവരും ശ്രമിക്കണം. വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതി കൊണ്ടുവന്നാൽ തലമുറ വഴിതെറ്റില്ലെന്നും കാന്തപുരം പറഞ്ഞു.
രണ്ടു ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളുണ്ട്. ഞായറാഴ്ച വിദ്യാർഥി റാലിയോടെയാണ് സമ്മേളനം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.