ആ​ബി​ദ്​

മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ: ആബിദ്​ ക​നി​വ് തേ​ടു​ന്നു

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 14 വ​യ​സ്സു​കാ​ര​ൻ ക​നി​വ് തേ​ടു​ന്നു. മാ​ങ്കാ​വ് പ​ട്ടേ​ൽ​ത്താ​ഴം സ്വ​ദേ​ശി അ​ഷ്റ​ഫിന്‍റെ മ​ക​ൻ ആ​ബി​ദാ​ണ് മാ​ര​ക​മാ​യ അ​പ്ലാ​സ്​​റ്റി​ക് അ​നീ​മി​യ രോ​ഗം ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.

കു​ട്ടി​യു​ടെ ജീ​വ​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രോ​ഗം ഭേ​ദ​മാ​വാ​ൻ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്ക് മാ​ത്രം ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രും. ഒാ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ അ​ഷ്റ​ഫി‍െൻറ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വാ​ത്ത​താ​ണ് ഇൗ ​തു​ക.

കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ബി​ദി‍െൻറ പി​താ​വ് അ​ഷ്റ​ഫി‍െൻറ പേ​രി​ൽ മാ​ങ്കാ​വി​ലെ ബാ​ങ്ക് ഒാ​ഫ് ബ​റോ​ഡ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ബാ​ങ്ക്: ബാ​ങ്ക് ഒാ​ഫ് ബ​റോ​ഡ മാ​ങ്കാ​വ് ബ്രാ​ഞ്ച്, പേ​ര് - അ​ഷ്റ​ഫ് ടി, ​അ​ക്കൗ​ണ്ട് ന​മ്പ​ർ- 68840100003511, െഎ.​എ​ഫ്.​എ​സ്.​സി കോ​ഡ് - BARB0VJMANK. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ- 9207227797 ആ​ബി​ദ് അ​ഷ്റ​ഫ്.

Tags:    
News Summary - Abid seeks help for bone marrow transplantation Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.