താമരശ്ശേരി: രക്താർബുദം പിടിപെട്ട 12കാരൻ ചികിത്സ സഹായം തേടുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലാഞ്ഞിമേട് പീടിയേക്കൽ മുജീബ് റഹ്മാന്റെ മകൻ അഫ്നാസാണ് (12) ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.
ഒന്നര വർഷത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 25 ലക്ഷത്തിലേറെ സംഖ്യ ഇതിനായി ചെലവിട്ട നിർധനകുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 50 ലക്ഷം രൂപയാണ് ചെലവുവരുന്നത്. കുട്ടിയുടെ ചികിത്സക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ചെയർമാനും വാർഡ് മെംബർ ബേബി രവീന്ദ്രൻ കൺവീനറും ഉമർ മുസ്ലിയാർ പെരുമ്പള്ളി ട്രഷററുമായ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. താമരശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിൽ 0428053000032999 അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് : SIBLO000428, ഗൂഗ്ൾ പേ :7012442107 എന്ന നമ്പറിൽ തുക അയച്ചു സഹകരിക്കണമെന്ന് ചികിത്സസഹായ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.ഫോൺ: 94466 43940
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.