തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടിയിൽ നടന്ന സംസ്ഥാനതല നീന്തൽ മത്സരത്തിൽ താരങ്ങളായി സ്നേഹ പ്രഭയും നാരായണനും റന ഫാത്തിമയും.
വ്യത്യസ്ത പ്രായ പരിധിയിലുള്ളവരുടെ മത്സരത്തിൽ 40 വയസ്സിന് മുകളിലുള്ളവരുടെ നീന്തൽ മത്സരം വേറിട്ട കാഴ്ചയായി മാറി. വനിത വിഭാഗത്തിൽ 61 വയസ്സുള്ള ചാത്തമംഗലം വെള്ളന്നൂർ സ്വദേശിനി സ്നേഹ പ്രഭയും പുരുഷ വിഭാഗത്തിൽ 70 വയസ്സുള്ള കൊയിലാണ്ടി സ്വദേശി നാരായണും മത്സരത്തിനിറങ്ങിയത് കാണികൾക്ക് ആവേശമായി.
മത്സരത്തിലെ മറ്റൊരു താരമായിരുന്നു ആറു വയസ്സുകാരി റന ഫാത്തിമ. മൂന്ന് വയസ്സു മുതൽ നീന്തലിൽ വിസ്മയം തീർത്ത റന ഫാത്തിമ മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസൻഡർ ആണ്. ഈ ആറു വയസ്സുകാരിയുടെ നീന്തൽ പ്രകടനങ്ങളും ആവേശാനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.