കോഴിക്കോട്: ബൈപാസിൽ തൊണ്ടയാടിന് സമീപം കെ.ടി താഴത്ത് ബെൻസ് കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. ട്രാവലറിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ബിനി (50), സുമതി (62), ബിന്ദു (42), രാജൻ (58), അനീഷ് (41), മനോജ് (60), ഹരികൃഷ്ണൻ (26), മിഥുൻ (26), ശ്യാമള (56), പ്രസീത (32), ആര്യ (23), ഹരീഷ് (40), അവന്തിക (10), കാറിലുണ്ടായിരുന്ന കക്കോടി അഞ്ഞൂറ് മീത്തൽ ഫയാസ് (27), ബിൻസാജ് (22), അജിത് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ തേടി എല്ലാവരും ആശുപത്രി വിട്ടു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അപകടത്തിൽപെട്ട വാഹനത്തിൽനിന്ന് റോഡിൽ ഓയിൽ പടർന്നു. കാറിന്റെ സി.എൻ.ജി ടാങ്ക് വാൽവിന് തകരാറുണ്ടായി. വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേനയിൽനിന്ന് യൂനിറ്റെത്തിയാണ് റോഡിലെ ഓയിൽ കഴുകി വൃത്തിയാക്കിയത്. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ഇരുവാഹനങ്ങളും റോഡിൽനിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.