തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ആനയോട് പുലി സാന്നിധ്യമുണ്ടെന്ന ആശങ്കയിൽ നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്പേൽ ജയ്സന്റെ വീട്ടിലെ വളർത്തു നായ് ശനിയാഴ്ച പുലർച്ച അപ്രത്യക്ഷമായി. വീടിനടുത്ത് ചോരപ്പാടുകൾ കണ്ടെത്തി. നായെ പുലി പിടിച്ചതായാണ് കരുതുന്നത്. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ സ്ഥലത്ത് കണ്ടു.
കാൽപ്പാടുകൾ പുലിയുടെതാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പുലി സാന്നിധ്യം കണ്ടെത്താൻ സി.സി.ടി.വി കാമറ സ്ഥാപിക്കും. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. ഷാജിയുടെ നിർദേശപ്രകാരം പിടികപ്പാറ സെക്ഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ എന്നിവർ സ്ഥലത്തെത്തി.
ബിറ്റ് ഫോറസ്റ്റ് ഓഫിസർന്മാരായ കെ. ബിനീത്, ബിമൽദാസ്, റെസ്ക്യുവാച്ചർമാരായ കരീം മുക്കം, സി.കെ. ശബീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.