ആയഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ആരോഗ്യവകുപ്പ് ആയഞ്ചേരിയിൽ മൂന്നു കടകൾ അടപ്പിച്ചു. തറോപ്പൊയിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വൃത്തിഹീനമായി പ്രവർത്തിച്ച ഇ.കെ ഹോട്ടൽ, എ.കെ സ്റ്റോർ ആൻഡ് ഹോട്ടൽ, സനിയ ഹോട്ടൽ എന്നിവയാണ് പിഴ ചുമത്തി അടപ്പിച്ചത്.
സ്കൂൾ പരിസരത്ത് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പിഴ ചുമത്തി. പ്രദേശത്ത് മഞ്ഞപ്പിത്ത ബോധവത്കരണം നടത്തുകയും പോസ്റ്റർ വിതരണം ചെയ്യുകയും ചെയ്തു. പരിശോധനയിൽ ആയഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ, എം.എസ്.എൽ.പി ഫാത്തിമ, ആശ വർക്കർ മോളി എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ പരിശോധന ഊർജിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.