ആ​യ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റി​യ​പ്പോ​ൾ

ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി

ആ​യ​ഞ്ചേ​രി: ആ​യ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​സു​ക​ൾ ക​യ​റി​ത്തു​ട​ങ്ങി. ടൗ​ണി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ചു​തു​ട​ങ്ങി​യ​ത്.

സ്റ്റാ​ൻ​ഡി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച ശു​ചി​മു​റി, മോ​ട്ടോ​ർ, വാ​ട്ട​ർ ടാ​ങ്ക് തു​ട​ങ്ങി​യ​വ ന​ന്നാ​ക്കു​ക​യും കേ​ടാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ ടൗ​ണി​ൽ ഇ​നി മു​ത​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച് മാ​ത്ര​മേ ആ​ളു​ക​ളെ ക​യ​റ്റി​യി​റ​ക്കാ​ൻ പാ​ടു​ള്ളൂ. അ​ന്യ​വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ക​യോ പാ​ർ​ക്ക് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്. വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ ടൗ​ൺ പ​ള്ളി​ക്ക് സ​മീ​പ​വും ആ ​ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ലും നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ണം. നി​ല​വി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് സ​മീ​പ​മു​ള്ള സ്റ്റോ​പ് ഉ​ണ്ടാ​കി​ല്ല. നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​രി​ഷ്ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ. അ​ബ്ദു​ൽ ഹ​മീ​ദ് അ​ഭ്യ​ർ​ഥി​ച്ചു.

സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഷ​റ​ഫ് വെ​ള്ളി​ലാ​ട്ട്, പി.​എം. ല​തി​ക, അം​ഗ​ങ്ങ​ളാ​യ എ. ​സു​രേ​ന്ദ്ര​ൻ, സി.​എം. ന​ജ്മു​ന്നീ​സ, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​പി. ഹ​രി​ദാ​സ​ൻ, ജോ. ​സെ​ക്ര​ട്ട​റി പ്ര​മോ​ദ് അ​മൃ​ത, ദീ​ന​ദ​യാ​ൽ, ഷാ​ജി ന​ന്ദൂ​സ് തു​ട​ങ്ങി​യ​വ​ർ പ​​​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Traffic reform in Ayanchery; Buses started entering the stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.