ആയഞ്ചേരി: കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ബന്ധുക്കളായ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്.
കനാലിലേക്ക് മറിഞ്ഞ കാർ മലക്കംമറിഞ്ഞ് കമിഴ്ന്നു കിടക്കുന്ന രൂപത്തിലായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും പരിസരവാസികളുമാണ് കാറിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുള്ളവരെ പുറത്തെടുത്തത്. പരിക്കേറ്റ സ്ത്രീ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.