ആയഞ്ചേരി: അമേരിക്കയിലെ പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുടെ ഒന്നര കോടി രൂപയുടെ സ്കോളർഷിപ് നേടി ആയഞ്ചേരി തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിൻ. അഞ്ചുവർഷം നീണ്ട ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പിഎച്ച്.ഡി പ്രോഗ്രാമിലേക്കാണ് സ്കോളർഷിപ്പോടെ തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ പ്രമുഖ ഗവേഷണ സർവകലാശാലയായ ഐസർ കൊൽക്കത്തയിൽനിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. സ്റ്റംസെൽ തെറപ്പിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെയും ടി.ആർ.പി ചാനലുകളെയും ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. പുനരുജ്ജീവന സവിശേഷതകളുള്ള സ്റ്റംസെല്ലുകൾ ഒട്ടനവധി രോഗങ്ങളുടെ ചികിത്സയിൽ അനവധി സാധ്യതകൾ വൈദ്യശാസ്ത്രരംഗത്ത് തുറന്നവയാണ്. ഈ കോശങ്ങൾ ട്രാൻസ്പ്ലാന്റേഷനുശേഷം നേരിടുന്ന പ്രതിസന്ധികളെ ടി.ആർ.പി ചാനലുകളുടെ സഹായത്തോടെ എങ്ങനെ തടയാമെന്നതിനെക്കുറിച്ച് ശഹാനയുടെ ഗവേഷണം പ്രാഥമിക കണ്ടെത്തലുകൾ നൽകിയിട്ടുണ്ട്.
തറോപ്പൊയിൽ വൈറ്റ് ഹൗസ് അബ്ദുല്ലയുടെയും ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിൽനിന്ന് വിരമിച്ച ഒ.എം. സാറ ടീച്ചറുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.