ആ​യ​ഞ്ചേ​രി-​വി​ല്യാ​പ്പ​ള്ളി റോ​ഡ്

വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്

ആ​യ​ഞ്ചേ​രി: വി​ല്യാ​പ്പ​ള്ളി-​ആ​യ​ഞ്ചേ​രി റോ​ഡി​ൽ അ​ര​യാ​ക്കൂ​ൽ താ​ഴെ മു​ത​ൽ വ​ള്ള്യാ​ട് വ​രെ വ​രു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്റെ പാ​ർ​ശ്വ​ഭാ​ഗം കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ​കൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കു​റ്റ്യാ​ടി എം.​എ​ൽ.​എ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി അ​റി​യി​ച്ചു. നി​ല​വി​ൽ 2.27 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം റീ​ച്ച് പ്ര​വൃ​ത്തി​യും ര​ണ്ടു കോ​ടി രൂ​പ​യു​ടെ അ​വ​സാ​ന റീ​ച്ച് പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​ല്യാ​പ്പ​ള്ളി-​ആ​യ​ഞ്ചേ​രി റോ​ഡ് പൂ​ർ​ണ​മാ​യും ബി.​എം.​ബി.​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രും.​

പാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വ​യ​ലു​ക​ളു​ള്ള​തി​നാ​ൽ റോ​ഡ് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​ണ് ഈ ​പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. വ​യ​ൽ, റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്നും അ​നു​മ​തി ല​ഭി​ച്ച​ത്. വി​ല്യാ​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം റീ​ച്ചി​ൽ 1.25 കോ​ടി രൂ​പ​യു​ടെ ബി.​സി ഓ​വ​ർ​ലേ പ്ര​വൃ​ത്തി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നാം റീ​ച്ചി​ലെ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ലും നി​ർ​മി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച 5.77 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രും.

Tags:    
News Summary - Vilyapally-Ayanchery Road to BMBC standard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.