നീലേശ്വരം: പള്ളിക്കര റെയിൽവേ ഗേറ്റിന് സമീപത്ത് നടത്തിയ പൊലീസ് പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ, രണ്ട് കിലോഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാടായിയിലെ എ. നിഷാം (32), തോട്ടട എടക്കാട്ടെ ടി. മുഹമ്മദ് താഹ (20) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്പെക്ടർ കെ.പി. ശ്രീഹരി, എസ്.ഐ കെ. ശ്രീജേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കുഞ്ഞബ്ദുല്ല, പ്രദീപൻ, ഗിരീശൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.