മുക്കം: വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നിരാശപ്പെടേണ്ടി വരുമെന്നും വിചാരിച്ച നേട്ടം കൈവരിക്കാൻ അവർക്ക് സാധിക്കിെല്ലന്നും ലിന്റോ ജോസഫ് എം.എൽ.എ. മുക്കത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിയുണ്ടാക്കിയ ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിൽ ജനങ്ങൾ വലിയ നിരാശയിലാണ്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
അഞ്ചുവർഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി ഉത്തരവാദിത്വവുമില്ലാതെയാണ് എം.പി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ട്. ഇടതുമുന്നണിയുടെ മുഴുവൻ വോട്ടും ചെയ്യിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2014ലെ മുന്നേറ്റമുണ്ടാവുമെന്നും ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.