കോഴിക്കോട്: സഞ്ചാരപ്രിയനായിരുന്ന ബാലകൃഷ്ണ പിള്ളക്ക് കോഴിക്കോട്ട് വരാൻ വലിയ ഇഷ്ടമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇൗ നഗരത്തിൽ എത്തും. കോഴിക്കോട് െഗസ്റ്റ് ഹൗസിലായിരുന്നു പതിവായി താമസം. ഗതാഗത മന്ത്രിയായിരിക്കെ കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ ഒരിക്കൽ മിന്നൽ സന്ദർശനം നടത്തി.
മഴയും ദുരിതവുമുള്ള ദിവസമായിരുന്നു അത്. യാത്രക്കാർക്ക് മഴ നനയാതെ നിൽക്കാൻപോലും സൗകര്യമില്ല. ബാത്ത്റൂമുൾപ്പെടെ അതിശോച്യാവസ്ഥയിലാണ്. എല്ലാം നേരിൽ കണ്ട് മന്ത്രി പറഞ്ഞു ഞാൻ വയനാട്ടിലേക്കാണ് പോവുന്നത് തിരിച്ചു വരുേമ്പാഴേക്ക് ഇവിടുത്തെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. അതു കഴിഞ്ഞ് ആറു മാസമാവുേമ്പാഴേക്കും യാത്രക്കാർക്ക് മഴ കൊള്ളാതെ നിൽക്കാനുള്ള ഷെൽട്ടർ നിർമിച്ചുകൊടുത്തു. കോഴിക്കോട്ടെ മലയോരമേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചത് അദ്ദേഹത്തിെൻറ കാലത്തായിരുന്നു.
യാത്രാക്ലേശവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചാൽ പറ്റുമെങ്കിൽ അത് ചെയ്തുകൊടുക്കും. ആര് ആവശ്യവുമായി വന്നാലും തള്ളിക്കളയില്ല. അതേസമയം, യാത്രക്കാരുള്ള റൂട്ടിലേ ബസ് അനുവദിക്കൂ എന്ന കാര്യത്തിൽ നിർബന്ധമായിരുന്നുവെന്ന് അദ്ദേഹത്തോട് വളരെയധികം വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട്ടുകാരനും കോൺഗ്രസ് ബി. നേതാവുമായ നജീം പാലക്കണ്ടി പറഞ്ഞു.
കോഴിക്കോട്ടുകാരോട് പിള്ളക്ക് പ്രത്യേക ഇഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ഹൽവയും വറുത്ത കായയും പ്രിയപ്പെട്ടതായിരുന്നു. യാത്രപ്രിയനായ അദ്ദേഹം ഒഴിവുള്ളപ്പോഴെല്ലാം വിളിക്കും. കാറിൽ കേരളത്തിലുടനീളം കറങ്ങും. എവിടെ എത്തിയാലും സർക്കാർ െഗസ്റ്റ്ഹൗസിലേ താമസിക്കൂ. ഭക്ഷണം ലളിതമായിരിക്കും. യാത്രക്കിടയിൽ സംസാരിച്ചുകൊണ്ടേയിരിക്കും. എന്തു സംശയം ചോദിച്ചാലും വിശദമായ മറുപടിയാണ് ലഭിക്കുക -നജീം ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.