ബാലുശ്ശേരി: മലയോര മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും. ഇതേത്തുടർന്ന് കക്കയം, കരിയാത്തുംപാറ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
കക്കയം, തലയാട് പ്രദേശങ്ങളിൽ കനത്തമഴ തുടരുന്നതിനാലാണ് കക്കയം ഡാമിലെ ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രങ്ങളും കരിയാത്തുംപാറ ടൂറിസം കേന്ദ്രവും തിങ്കളാഴ്ച അടച്ചത്. തലയാട് വഴിയുള്ള മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന തലയാട് - കക്കയം റോഡിലൂടെയുള്ള രാത്രിയാത്ര നേരത്തേതന്നെ നിരോധിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിലുള്ള തോണിക്കടവ് ടൂറിസം കേന്ദ്രം തുറന്നുപ്രവർത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പാറക്കടവ്, കരിയാത്തുംപാറ മേഖലകളിലേക്ക് പ്രവേശനമുണ്ടാകില്ല. ടൂറിസം കേന്ദ്രങ്ങൾ അടച്ചതറിയാതെ ദിനംപ്രതി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.