പുറംകടലിൽ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട ബോട്ട്​ മറൈൻ പൊലീസ് കൊയിലാണ്ടി ഹാർബറിലേക്ക് കൊണ്ടുവരുന്നു

അപകടത്തിൽപെട്ട ബോട്ടും എട്ടു തൊഴിലാളികളെയും രക്ഷപ്പെടുത്തി

ബേപ്പൂർ: എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട ബോട്ടും എട്ട് തൊഴിലാളികളെയും രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ചു. സ്രാങ്ക് ധർമരാജ്, തൊഴിലാളികളായ ഷാനവാസ്, ബെന്നി, അനി ബെനഡിക്​ട്​, എബിൻ രാജ് നിധിൻ, ആൽബർട്ട്, തോംസൺ എന്നിവരെയാണ് അപകടത്തിൽനിന്ന്​ രക്ഷപ്പെടുത്തിയത്.

കൊച്ചിയിൽനിന്ന്​ മത്സ്യബന്ധനത്തിന് പുറപ്പെട്ട, തിരുവനന്തപുരം പൊഴിയൂർ സ്വദേശി അഭിലാഷി​െൻറ ഉടമസ്ഥതയിലുള്ള 'അസ്റേൽ ധർമരാജ്' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ, വടകരക്ക് നേരെ പുറംകടലിൽ എൻജിൻ തകരാറിലായി നിയന്ത്രണം നഷ്​ടപ്പെട്ട ബോട്ട്, ഒഴുകിപ്പോകുന്ന വിവരം ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറിന് ലഭിച്ചതിനെ തുടർന്ന്, മറൈൻ പൊലീസും ഗാർഡുമാരും ​െറസ്ക്യൂ ബോട്ടായ ഖലീഫയിൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.

ശക്തമായ മഴയിലും കടൽക്ഷോഭത്തിലും കാറ്റിലുംപെട്ട് ലക്ഷ്യമില്ലാതെ ഒഴുകുന്ന ബോട്ടിനെ ഏറെ സാഹസികമായാണ് കെട്ടിവലിച്ച് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചത്. കടൽ പ്രക്ഷുബ്​ധമായതിനാൽ വെള്ളിയാഴ്ച രാത്രി മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ ബോട്ടിന് ബേപ്പൂരിലേക്ക് തിരിച്ചുവരാനാകാത്തതിനാൽ ശനിയാഴ്ചയാണ് ബേപ്പൂരിൽ എത്തിയത്.

മറൈൻ എസ്.ഐ അനീഷി​െൻറ നിർദേശത്തെത്തുടർന്ന് എ.എസ്.ഐ സന്തോഷ് കുമാർ, റെസ്ക്യൂ ഗാർഡുമാരായ താജുദ്ദീൻ, രാജേഷ്, പ്രമോദ്, മൊയ്തീൻ, ഷബീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.