ലക്ഷദ്വീപിലേക്കുള്ള ഉരു ചരക്കുനീക്കം ഉടൻ പുനരാരംഭിക്കും

ബേ​പ്പൂ​ർ: ക​ട​ൽ യാ​ത്ര നി​രോ​ധ​നം അ​വ​സാ​നി​ച്ച​തോ​ടെ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തു​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ഉ​രു ച​ര​ക്കു​നീ​ക്കം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും. മ​ർ​ക്ക​ന്റ​യി​ൻ മ​റൈ​ൻ ച​ട്ട​പ്ര​കാ​രം ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന് മേ​യ് 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ ക​ട​ൽ യാ​ത്ര നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ണ്.

ബു​ധ​നാ​ഴ്ച മു​ത​ൽ ച​ര​ക്ക് ക​യ​റ്റ​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ തു​റ​മു​ഖം സ​ജീ​വ​മാ​കും. ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ‘മ​റൈ​ൻ ലൈ​ൻ’ ഉ​രു ബേ​പ്പൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പി​ലെ ആ​ൾ​ത്താ​മ​സ​മു​ള്ള 12 ദ്വീ​പു​ക​ളി​ലേ​ക്കാ​ണ് ഉ​രു​ക്ക​ൾ മു​ഖേ​ന  നി​ർ​മാ​ണ വ​സ്തു​ക്ക​ൾ, നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ക​യ​റ്റി​പ്പോ​കു​ന്ന​ത്.

ബേ​പ്പൂ​രി​നും ല​ക്ഷ​ദ്വീ​പി​നും ഇ​ട​യി​ൽ 35ഓ​ളം ഉ​രു​ക്ക​ൾ ആ​ഴ്ച​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ മൂ​ന്നോ മൂ​ന്നോ നാ​ലോ ഉ​രു​ക്ക​ൾ മാ​ത്ര​മാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ദ്വീ​പി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. തു​റ​മു​ഖ​മാ​യി ബ​ന്ധ​പ്പെ​ട്ട് 300ല​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ച​ര​ക്കു​നീ​ക്കം കു​റ​ഞ്ഞ​പ്പോ​ൾ ചി​ല​ർ മ​റ്റ് ജോ​ലി​ക​ൾ തേ​ടി​പ്പോ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നു.

യാ​ത്ര​ക്ക​പ്പ​ലു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തും ല​ക്ഷ​ദ്വീ​പ് കാ​ര്യാ​ല​യ​ങ്ങ​ൾ മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ച​തും ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. 

Tags:    
News Summary - shipments to Lakshadweep will resume soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.