ബേപ്പൂർ: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും ഹെലികോപ്ടറിെൻറ ഭാഗങ്ങൾ ലഭിച്ചു. ബേപ്പൂർ തുറമുഖത്തുനിന്നും ചൊവ്വാഴ്ച രാത്രി മത്സ്യബന്ധനത്തിന് പുറംകടലിൽ പോയ 'അൽ സഹൽ' എന്ന ബോട്ടിലുള്ളവർക്കാണ് ഹെലികോപ്ടർ ഭാഗങ്ങൾ ലഭിച്ചത്.
സി. ജലീൽ, സാജുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. പുതിയാപ്പക്ക് നേരെ പടിഞ്ഞാറ് 19 നോട്ടിക്കൽ മൈൽ പുറംകടലിൽ മീൻപിടിത്തം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടറിേൻറതിനു സമാനമായ വസ്തു വലയിൽ കുടുങ്ങിയത്.
വലയിൽനിന്നും ഇതിനെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. വ്യാഴാഴ്ച നാല് മണിയോടെ ബേപ്പൂർ ഹാർബറിലെത്തി, ക്രെയിൻ ഉപയോഗിച്ച് ഇത് വാർഫിലേക്ക് മാറ്റുകയായിരുന്നു.
അധികൃതർ പരിശോധനകൾ നടത്തി. 80000 രൂപ വിലവരുന്ന പുതിയ വല, സൂനാമി പൈപ്പ്, കപ്പികൾ, ഏകദേശം 200 മീറ്ററോളം പുതിയ റോപ്പ്, പവർടേക്ക് മോട്ടോർ, എന്നിവയടക്കം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.