ബേപ്പൂർ: കഴിഞ്ഞ വെള്ളിയാഴ്ച സൗദി അറേബ്യയിൽ കാറപകടത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച ബേപ്പൂരിൽ എത്തിച്ച് ഖബറടക്കും.
ശനിയാഴ്ച ഉച്ചയോടെ മൃതദേഹങ്ങൾ എത്തുമെന്നായിരുന്നു കുടുംബവും ബിഷയിലെ സന്നദ്ധപ്രവർത്തകരും അറിയിച്ചിരുന്നത്. എന്നാൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള രേഖകളുടെ നടപടിക്രമങ്ങൾക്ക് കാലതാമസം വന്നത് കാരണമാണ് വൈകിയത്. ബുധനാഴ്ച പുലർച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ആംബുലൻസിൽ 11ഓടെ ബേപ്പൂരിലെ തറവാട് വീട്ടിൽ എത്തിച്ച് ബന്ധുക്കൾക്ക് കാണുന്നതിന് സൗകര്യം ഏർപ്പെടുത്തും. തുടർന്ന് ബേപ്പൂർ വലിയ ജുമുഅത്ത് പള്ളിയിൽ നടത്തുന്ന മയ്യിത്ത് നമസ്കാരാനന്തരം ഖബറടക്കും.
ബേപ്പൂർ പാണ്ടികശാലക്കണ്ടി ആലിക്കോയ -ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ജാബിർ, ഭാര്യ കാരപ്പറമ്പ് ചെങ്ങോട്ട് ഇസ്മായിൽ -ഖദീജ ദമ്പതികളുടെ മകൾ ഷബ്ന, മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ, ലൈബ മുഹമ്മദ് ജാബിർ, സഹ മുഹമ്മദ് ജാബിർ എന്നിവർ കിഴക്കൻ സൗദിയിലെ ജുബൈലിൽനിന്ന് ജിസാനിലേക്ക് ജോലിയാവശ്യാർഥം കുടുംബസമേതം പോവുന്നതിനിടയിൽ ബിശയിൽ വെച്ചാണ് കാറപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.