കോഴിക്കോട്: കോവിഡ് കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വിദ്യാർഥി, യുവജന സംഘടനകൾക്കുള്ള സാക്ഷ്യപത്രം സ്വന്തമാക്കി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. ഗവ. മെഡിക്കൽ കോളജിെൻറ സാക്ഷ്യപത്രം ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽനിന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുൽ ഏറ്റുവാങ്ങി.
ഡോ. ദീപ നാരായണൻ, ഡോ. അർച്ചന രാജൻ, സീനിയർ സയൻറിഫിക് അസിസ്റ്റൻറ് ബാലചന്ദ്രൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ല കമ്മിറ്റി അംഗം എ.പി. നവ്യ തുടങ്ങിയവർ പങ്കെടുത്തു.
2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽനിന്നുള്ള ഡി.വൈ.എഫ്.ഐ വളൻറിയർമാർ എല്ലാദിവസവും കോഴിക്കോട് മെഡിക്കൽ കോളജിൽ രക്തം നൽകുന്നുണ്ട്. ഡി.വൈ.എഫ്.ഐക്ക് വേണ്ടി ജില്ല സെക്രട്ടറി വി. വസീഫ് അംഗീകാരം ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് എൽ.ജി. ലിജീഷ്, ട്രഷറർ പി.സി. ഷൈജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.