കുറ്റ്യാടി: ചെറിയകുമ്പളം കൈതേരി മുക്കിൽ മൂന്ന് സ്ത്രീകളെ പേപ്പട്ടി കടിച്ചു. ഞായാറാഴ്ച വൈകീട്ടാണ് മന്നലക്കണ്ടി മോളി (50), പരവന്റെ കോവുമ്മൽ ശോഭ (50), കണ്ണോത്ത് പത്മിനി (54)എന്നിവരെ നായ് കടിച്ചത്.
മോളിക്കാണ് ആദ്യം കടിയേറ്റത്. പുഴത്തീരത്ത് പശുവിനെ അഴിക്കാൻ പോയതായിരുന്നു. പിന്നീട് പത്മിനിക്കും തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുകയായിരുന്ന ശോഭക്കും കടിയേറ്റു. അതിനു മുമ്പ് എടോങ്കണ്ടി ലിനീഷിന്റെ വീട്ടിലെ താറാവ്, കൂട്ടിലുണ്ടായിരുന്ന നായ് എന്നിവയെ കടിച്ചു പരിക്കേൽപിച്ചു. അവിടെ നിന്ന് എറിഞ്ഞോടിച്ച് നായ്ക്ക് കാലിന് പരിക്കേറ്റിരുന്നു. പിന്നീടാണ് ആളുകളെ കടിക്കുന്നത്. മൂവരെയും കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പേവിഷബാധക്കുള്ള കുത്തിവെപ്പിന് മരുന്നില്ലാത്തതിനാൽ മൂവരെയും വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.