കോഴിക്കോട്: കേരളത്തിലെ മുഴുവൻ രക്തദാന സംഘടനകളുടെ പ്രവർത്തകരുടെ കൂട്ടായ്മ "എമർജൻസി ടീം ഇന്റർനാഷണൽ" കോഴിക്കോട് ഒത്തുചേർന്നു. ഡ്രാക്കുള മീറ്റ് 2K23 എന്ന പേരിൽ കോഴിക്കോട് എസ്. കെ പൊറ്റക്കാട് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ ഡോക്ടർ സജിത്ത്, എ.എസ്.ഐ ഫിലിപ്പ് മാമ്പാട് , കോർപറേഷൻ കൗൺസിലർ ടി.റനീഷ്, റെഡ് എഫ്.എം.ആർ ജെ മനു എന്നിവർ പങ്കെടുത്തു. പ്രയാഗ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിഖില.ടി.വി സ്വാഗതം പറഞ്ഞു.
പ്രജീഷ് പാലാട്ട്, ശ്രീജിത്ത് പുതുപ്പാടി, അഭിനന്ദ് സുരേഷ്, സജിൻ കെ.എം, തബീൽ ദൂശാ എന്നിവർ സംസാരിച്ചു.അന്തരിച്ച നിതിൻ ചന്ദ്രൻ വിഭാവനം ചെയ്ത എമർജൻസി ടീം ഇന്റർനാഷണൽ സംഘടിപ്പിച്ച യോഗത്തിൽ സംഘടന ഭേദമന്യേ ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.