നാദാപുരം: വളയം ഒ.പി മുക്കിൽ ബോംബേറ്. വെള്ളിയാഴ്ച രാത്രിയാണ് റോഡിനോട് ചേർന്ന ഇടവഴിയിൽ സ്റ്റീൽ ബോംബെറിഞ്ഞത്. സി.പി.എം പ്രവർത്തകൻ കുരുടീന്റവിട രാജന്റെ വീടിനു സമീപത്തെ ഇടവഴിയിൽ വീണ ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവസ്ഥലത്ത് റെയ്ന എന്ന പൊലീസ് നായുടെ സഹായത്തോടെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മേഖലയിൽ ഒരുമാസത്തിനിടെ മൂന്നാം തവണയാണ് സ്ഫോടനം നടക്കുന്നത്. മൂന്നാഴ്ച മുമ്പ് വിവാഹ പാർട്ടിയുടെ കാറിന് പിൻഭാഗത്ത് ബോംബെറിഞ്ഞിരുന്നു. ഈ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രാത്രികാല സ്ഫോടനങ്ങൾ മേഖലയിൽ പതിവായിട്ടുണ്ട്. വളയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. പ്രദേശം സി.പി.എമ്മിന്റെയും ലീഗിന്റെയും കേന്ദ്രമാണ്. പ്രദേശത്ത് കുഴപ്പമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണോ സ്ഫോടനത്തിനു പിന്നിലെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.