വെള്ളിമാട്കുന്ന്: ഭിന്നശേഷിക്കാരിയായ യുവതിയെ ബസിൽ പീഡിപ്പിച്ച കേസിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്.
ജൂലൈ നാലിന് വൈകീട്ട് മാതാവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ മുണ്ടിക്കൽത്താഴം വയൽസ്റ്റോപ്പിനടുത്തുവെച്ച് നിർത്തിയിട്ട ബസിൽ മൂന്നുപേർ പീഡിപ്പിക്കുകയായിരുന്നു. കുന്ദമംഗലം സ്വദേശി മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ(32) എന്നിവരെ ചേവായൂർ പൊലീസ് പിടികൂടിയിരുന്നു.
2003ലെ കാരന്തൂർ കൊലപാതകകേസിൽ ശിക്ഷയനുഭവിച്ച പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെ (38)യാണ് പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണ്.
യുവതിയെ ഗോപീഷും ഇന്ത്യേഷും സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ബസിൽവെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇന്ത്യേഷ്കുമാറിനുവേണ്ടി കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് അസി. പൊലീസ് കമീഷണർ കെ. സുദർശൻ ജൂലൈ ഒമ്പതിന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു.
പൊലീസ് വലവിരിച്ച് അന്വേഷിക്കവെ ഇയാൾ പന്തീരാങ്കാവിൽ ആശ്രമത്തിലെത്തിയിരുന്നു. ആശ്രമത്തിലെ അന്തേവാസികളിൽ നിന്നും സന്ദര്‍ശകരിൽനിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇയാളെ പിടികൂടാനായില്ല. പ്രതിയെ പിടികൂടാത്തതിൽ മനുഷ്യാവകാശ പ്രവർത്തകരും വനിത സംഘടനകളും പൊലീസിനെതിരെ ആക്ഷേപവും ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.