കോഴിക്കോട്ട്​ വ്യാപാര സ്​ഥാപനങ്ങൾക്ക്​​ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം

കോഴിക്കോട്​: ജില്ലയിലെ വ്യാപാര സ്​ഥാപനങ്ങൾ രാത്രി ഒമ്പതുവരെ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ രാത്രി ഏഴുവരെയായിരുന്നു കച്ചവട സ്​ഥാപനങ്ങളു​െട പ്രവൃത്തി സമയം.

കണ്ടെയ്​ൻമെൻറ്​ സോണുകൾ ഒഴികെ ഭാഗങ്ങളിലെ സ്​ഥാപനങ്ങൾക്കാണ്​ രാത്രി ഒമ്പതുവരെ പ്രവർത്തനാനുമതി നൽകിയ​െതന്ന്​ കലക്​ടർ സാംബശിവ റാവു ഉത്തരവിൽ വ്യക്​തമാക്കി​.

ഒാണക്കാലത്ത്​ കടകൾക്ക്​ രാത്രി ഒമ്പതുവരെ അനുമതി നൽകിയിരുന്നു. ഇളവുകളു​െട ഭാഗമായി ഞായറാഴ്​ചത്തെ സമ്പൂർണ ​േലാക്​ഡൗണിലും നേരത്തെതന്നെ ഇളവനുവദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.