ഉപതെരഞ്ഞെടുപ്പ്​: വളയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ എൽ.ഡി.എഫിന്​ ജയം

നാദാപുരം : ഉപതെരഞ്ഞെടുപ്പ് നടന്ന വളയം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ് നില നിർത്തി. സി.പി എമ്മിലെ കെ.പി ഷബ്ന കോൺഗ്രസ് സ്ഥാനാർഥി ഇ.കെ നിഷയെപരാജയപ്പെടുത്തി.

എൽ ഡി.എഫ് സ്ഥാനാർഥിക്ക് 594വോട്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് 398 വോട്ടും ലഭിച്ചു. 992 വോട്ടുകളാണ് പോൾ ചെയ്തത്. 196 വോട്ടിന്‍റെ ഭൂരിപക്ഷമാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി നേടിയത്​. ആറു മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.ഫിന് 326 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. ബി.ജെ.പി ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.

നിലവിലെ അംഗം സി.പി.എമ്മിലെ സി.എച്ച് റീജ സർക്കാർ ജോലിലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്​.

Tags:    
News Summary - By-election: LDF wins in third ward of Valayam Grama Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.