കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​േ​കാ​ളീ​ജി​യ​റ്റ്​​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത വി​ഭാ​ഗം ട്രി​പ്പി​ൾ​ ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ സാ​ന്ദ്ര ബാ​ബു (ക്രൈ​​സ്​​റ്റ്​ കോ​ള​ജ്,​ ഇ​രി​ങ്ങാ​ല​ക്കു​ട) -മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മീ​റ്റ്: ആ​ദ്യ​ദി​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ കു​തി​പ്പ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്​​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച അ​ന്ത​ർ ക​ലാ​ല​യ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ ഏ​ക​പ​ക്ഷീ​യ കു​തി​പ്പ്. 13 ഇ​ന​ങ്ങ​ളി​ൽ പ​ത്തി​ലും ക്രൈ​സ്​​റ്റി​ന് ത​ന്നെ​യാ​ണ് സ്വ​ർ​ണം.

ര​ണ്ട് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​യി 61 പോ​യ​േ​ൻ​റാ​ടെ​യാ​ണ് കി​രീ​ട​ത്തി​ന് എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന് ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ അ​ടി​വ​ര​യി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും നേ​ടി തൃ​ശൂ​ർ സെൻറ് തോ​മ​സ് കോ​ള​ജ് (17) ആ​ണ് ര​ണ്ടാ​മ​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​െൻറ സ​മ്പാ​ദ്യം ഒാ​രോ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും അ​ട​ക്കം ഒ​മ്പ​ത് പോ​യ​ൻ​റാ​ണ്.5000 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു മീ​റ്റി​ന്​ തു​ട​ക്കം.

ര​ണ്ടി​ലും സ്വ​ർ​ണം ക്രൈ​സ്​​റ്റി​ലെ താ​ര​ങ്ങ​ൾ നേ​ടി. മീ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഗ​വ. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​ൻ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ്രോ​ണാ​ചാ​ര്യ ജേ​താ​വ് ടി.​പി. ഔ​സേ​പ്പി​നെ ആ​ദ​രി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗം ടോം ​കെ. തോ​മ​സ്, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ദി​നു, അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​കെ. ബി​നോ​യ്, കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന സെ​ക്ര​ട്ട​റി പി.​എം. ഷി​നു, ഡോ. ​റോ​യ് വി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മീ​റ്റ്​ വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

വേ​ഗ​രാ​ജാ​വാ​യി ബി​ബി​ൻ; വ​നി​ത​ക​ളി​ൽ ആ​േ​ൻ​റാ​സ് ടോ​മി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ന്ത​ർ ക​ലാ​ലാ​യ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് 100 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ പോ​രാ​ട്ടം ന​ട​ന്ന​പ്പോ​ൾ വ​നി​ത​ക​ളി​ൽ ആ​േ​ൻ​റാ​സ് ടോ​മി​യും (12.29 സെ​ക്ക​ൻ​ഡ്) പു​രു​ഷ​ന്മാ​രി​ൽ ഡി.​ബി. ബി​ബി​നും (10.77) സ്വ​ർ​ണ ജേ​താ​ക്ക​ൾ. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​ൽ ബി.​എ ഇ​ക്ക​ണോ​മി​ക്സ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ബി​ബി​ൻ. നി​ല​മ്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി​യാ​യ ബി​ബി​ൻ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ളി​ലാ​ണ് പ്ല​സ് ടു ​വ​രെ പ​ഠി​ച്ച​ത്. ഫു​ട്ബാ​ൾ താ​ര​മാ​യി​രു​ന്നു.

കോ​ള​ജി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ബി​ബി​െൻറ വേ​ഗം ശ്ര​ദ്ധി​ച്ചാ​ണ് പ​രി​ശീ​ല​ക​ൻ സേ​വ്യ​ർ പൗ​ലോ​സ് അ​ത്​​ല​റ്റി​ക്സി​ൽ ഒ​രു കൈ ​നോ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ൽ നേ​ടി​യ ര​ണ്ടാം സ്ഥാ​നം ഇ​ക്കു​റി സ്വ​ർ​ണ​മാ​ക്കി തി​ള​ക്കം കൂ​ട്ടി. തൃ​ശൂ​ർ സെൻറ്​ തോ​മ​സ് കോ​ള​ജി​ലെ ബി.​കോം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​േ​ൻ​റാ​സ് ടോ​മി ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​ണ്. ക​ഴി​ഞ്ഞ സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ൽ വെ​ള്ളി നേ​ടി​യി​രു​ന്നു.

സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണം, 100 മീ​റ്റ​റി​ൽ വെ​ള്ളി തു​ട​ങ്ങി നി​ര​വ​ധി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ൽ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​സ്. അ​യോ​ക്ഷ (12.94) വെ​ള്ളി​യും എം. ​ഐ​ശ്വ​ര്യ (13.10) വെ​ങ്ക​ല​വും നേ​ടി ആ​േ​ൻ​റാ​സി​ന് പി​ന്നാ​ലെ ഫി​നി​ഷ് ചെ​യ്തു. പു​രു​ഷ​ന്മാ​രി​ൽ തൃ​ശൂ​ർ സെൻറ് തോ​മ​സ് കോ​ള​ജി​ലെ അ​ശ്വി​ൻ ബി. ​ശ​ങ്ക​റും (10.93) ഗു​രു​വാ​യൂ​ർ ശ്രീ ​കൃ​ഷ്ണ കോ​ള​ജി​ലെ മു​ഹ​മ്മ​ദ് സ​ജീ​നും (11.05) ബി​ബി​ന് പി​ന്നി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.

Tags:    
News Summary - Calicut University Meet: First Day Iringalakuta Christ advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.