കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന ന്യൂജനറേഷൻ ബിരുദ-പി.ജി. കോഴ്സുകള്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കുള്ള യോഗ്യതയില്‍ ഉള്പ്പെടുത്തണമെന്നാവശ്യപ്പെടാന് അക്കാദമിക് കൗണ്‍സില്‍ തീരുമാനം.
ടൂറിസം, മള്‍ട്ടിമീഡിയ, അക്വാ കള്‍ച്ചര്‍ തുടങ്ങിയ പല കോഴ്സുകളിലും ബിരുദങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനാകാത്ത സ്ഥിതിയുണ്ട്. പി.എസ്.സിയുടെ നിയമന യോഗ്യതകളില്‍ ഇവ ഉള്‍പ്പെടാത്തതാണ് കാരണം. ജോലി ആവശ്യങ്ങള്‍ക്കായി കോഴ്സുകളുടെ അംഗീകാരവും തുല്യതയും നല്‍കുന്നതിന് പി.എസ്.സി. നേരിട്ട് വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ സര്‍വകലാശാല നടത്തുന്ന കോഴ്സുകള്‍ തുടരുന്നതിനും പുതിയ കോഴ്സുകള്‍ നടത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ 21ന് സര്‍വകലാശാലാ സംഘം ദ്വീപ് സന്ദര്‍ശിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
എയ്ഡഡ് ഗവൺമെൻറ് മേഖലയിൽ കൂടുതൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റിനോട് ശിപാർശ ചെയ്തു. പരീക്ഷകൾ സമയബന്ധിതമായി നടക്കാത്തതും ഗ്രേഡ് കാർഡുകൾ നൽകാത്തതും യോഗത്തിൽ ഉന്നയിച്ചു. പരീക്ഷ കലണ്ടർ തയാറാക്കുന്നതിന് സിൻഡിക്കേറ്റിനോട് ആവശ്യപ്പെട്ടു.
സർവകലാശാല കാമ്പസിലെ പി.ജി വിദ്യാർഥികളുടേതുപോലെ അഫിലിയേറ്റഡ് കോളജിലെ വിദ്യാർഥികൾക്കും വിജയിക്കാൻ ആവശ്യമായ മാർക്കിൽ എക്സ്റ്റേണൽ, ഇേൻറണൽ മാർക്കുകൾ ഉൾപ്പെടുത്തി ഏകീകരിക്കുന്നത് പരിഗണിക്കും. വിദ്യാർഥികളുടെ കൂട്ടത്തോൽവിയും യോഗത്തിൽ ചർച്ചയായി.
കോയമ്പത്തൂരിലെ സ്വകാര്യ സർവകലാശാലയുടെ ബി.ടെക് ഫുഡ് പ്രോസസിംഗ് ആൻഡ് എൻജിനീയറിങ് കോഴ്സ് കാലിക്കറ്റിലെ ബി.എസ്.സി ഫുഡ് ടെക്നോളജി കോഴ്സിനേക്കാൾ ഉയർന്ന ബിരുദമാണെന്ന സയൻസ് ഫാക്കൽറ്റിയുടെ നിലപാട് യോഗം തള്ളി. ഒരേ ഫയൽ ഒരേ യോഗത്തിൽ രണ്ടു തരത്തിൽ വന്നത് വിവാദമാവുകയും ചെയ്തു.യോഗത്തില്‍ വി.സി. ഡോ. എം.കെ. ജയരാജ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.