കൂടരഞ്ഞി: ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ആനയോട് ഖരമാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പൗരസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആനയോട് ഒരു ഏക്കർ ഭൂമിയിലാണ് ഖരമാലിന്യ സംസ്കരണ കേന്ദ്രവും പൊതു ശ്മശാനവും തുടങ്ങുന്നത്.
വിദ്യാലയം, അംഗൻവാടി, ദേവാലയം എന്നിവക്ക് സമീപ മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുന്നത് ദുരിതമാകുമെന്ന് നാട്ടുകാർ ചൂണ്ടി കാട്ടി. പ്രദേശവാസികളെ അറിയിക്കാതെ കേന്ദ്രത്തിന് അനുമതി നൽകിയെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥല ഇടപാടിൽ അഴിമതി നടന്നതായും പൗരസമിതി ആരോപിക്കുന്നു. സർക്കാറിന് പരാതി നൽകാനും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനും പൗര സമിതി യോഗം തീരുമാനിച്ചു.
പരിസ്ഥിതി -മനുഷ്യാവകാശ പ്രവർത്തകൻ എ.എസ്. ജോസ് സംഗമം ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയർമാൻ ടി.സി. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
കെ.വി. ജോസഫ്, മാർട്ടിൻ പെരുമന, അഡ്വ. ജിമ്മി ജോർജ്, സിൽവി കരോട്ടുമല, വി.വി. മാണി, ജോൺ കുരിശുങ്കൽ, എത്സമ്മ മാണി, പോൾ ഉറുമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.