കോഴിക്കോട്: അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽനിന്ന് ഒഴിവാക്കുന്നതായി ആക്ഷേപം. വിഡിയോ ക്ലാസുകളുെട ഓൺലൈൻ ലിങ്ക് ഒഴിവാക്കിയ സ്കൂൾ അധികൃതർ, രക്ഷിതാക്കളെയും വിദ്യാർഥികളെയും വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നും ഒഴിവാക്കി.
കോവിഡ് പ്രതിസന്ധിക്കിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കൾ ഫീസ് കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തയാറായില്ലെന്നാണ് പരാതി. ജില്ലയിലെ പല സ്കൂളുകളിലും ഫീസ് കുറച്ചിട്ടില്ല. ഓൺലൈൻ ക്ലാസുകൾ തുടർച്ചയായി ഇല്ലെങ്കിലും കോവിഡിന് മുമ്പുള്ളതു പോലെയാണ് മാനേജ്മെൻറുകൾ ഫീസ് വാങ്ങുന്നത്.
സ്പെഷൽ ഫീസും സ്പോർട്സ്, ആർട്സ് ഫീസുകളും വാങ്ങുന്നതായും ആക്ഷേപമുണ്ട്. ഫീസ് കുറച്ചു കൊടുത്തതായും രണ്ടു തവണ അടക്കാനുള്ള സൗകര്യമുണ്ടായിരുന്നെന്നുമാണ് ചില സ്കൂളുകളുടെ വിശദീകരണം. ഫീസിെൻറ കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനിക്കാമെന്നാണ് മാനേജ്മെൻറ് അസോസിയേഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.