Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ ക്ലാസിൽനിന്ന്...

ഓൺലൈൻ ക്ലാസിൽനിന്ന് ​പുറത്താക്കുന്നതായി പരാതി

text_fields
bookmark_border
ഓൺലൈൻ ക്ലാസിൽനിന്ന് ​പുറത്താക്കുന്നതായി പരാതി
cancel

കോഴിക്കോട്​: അൺ എയ്​ഡഡ്​ സ്​കൂളുകളിൽ ഫീസടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽനിന്ന്​ ഒഴിവാക്കുന്നതായി ആക്ഷേപം. വിഡിയോ ക്ലാസുകളു​െട ഓൺലൈൻ ലിങ്ക്​ ഒ​ഴിവാക്കിയ സ്​കൂൾ അധികൃതർ, രക്ഷിതാക്കളെയും വിദ്യാർഥികളെയും വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽനിന്നും ഒഴിവാക്കി.

കോവിഡ്​ പ്രതിസന്ധിക്കിടെ സാമ്പത്തിക പ്രതിസന്ധി ​നേരിടുന്ന രക്ഷിതാക്കൾ ഫീസ്​ കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തയാറായില്ലെന്നാണ്​ പരാതി. ജില്ലയിലെ പല സ്​കൂളുകളിലും ഫീസ്​ കുറച്ചിട്ടില്ല. ഓൺലൈൻ ക്ലാസുകൾ തുടർച്ചയായി ഇല്ലെങ്കിലും കോവിഡിന്​ മുമ്പുള്ളതു​ പോലെയാണ്​ മാനേജ്​മെൻറുകൾ ഫീസ്​ വാങ്ങുന്നത്​.

സ്​പെഷൽ ഫീസും സ്​പോർട്​സ്​, ആർട്​സ്​ ഫീസുകളും വാങ്ങുന്നതായും ആക്ഷേപമുണ്ട്​. ഫീസ്​ കുറച്ചു​ കൊടുത്തതായും രണ്ടു​ തവണ അടക്കാനുള്ള സൗകര്യമുണ്ടായിരുന്നെന്നുമാണ്​ ചില സ്​കൂളുകളുടെ വിശദീകരണം. ഫീസി​െൻറ കാര്യത്തിൽ അതത്​ സ്​കൂളുകൾക്ക്​ തീരുമാനിക്കാമെന്നാണ്​ മാനേജ്​മെൻറ്​ അസോസിയേഷ​ൻ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feesComplaintonline classexpulsion
Next Story