ഫറോക്ക്: മാനസിക വെല്ലുവിളി നേരിടുന്ന വയോധികയും ഒരു കാൽ തളർന്നുപോയ രണ്ടു വയസ്സുകാരനും ഉൾപ്പെടുന്ന എസ്.സി വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് വാട്ടർ അതോറിറ്റി മുന്നറിയിപ്പില്ലാതെ കുടിവെള്ളം നിഷേധിച്ചതായി പരാതി. കരുവൻതിരുത്തി മഠത്തിൽ പാടത്തെ ഒറ്റമുറിയുള്ള സരോജിനിയുടെ വീട്ടിലാണ് സങ്കടക്കടലൊഴുകുന്നത്. രണ്ടു വയസ്സുകാരനായ മകന്റെ ചികിത്സക്കായി സരോജിയുടെ മകൻ സുനിൽ ആശുപത്രിയിൽ പോയി തിരിച്ചുവരുമ്പോഴേക്കും മുന്നറിയിപ്പുമില്ലാതെ അധികൃതർ കുടിവെള്ളം കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന 72 കാരിയായ സുനിലിന്റെ അമ്മ സരോജിനി മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകന്റെ ചികിത്സാർഥം ബുദ്ധിമുട്ടുന്നതിനാലാണ് കുടിശ്ശിക അടക്കാതിരുന്നതെന്നും ഉടനെത്തന്നെ അടച്ചുതീർക്കാമെന്ന് വാട്ടർ അതോറിറ്റി ഓഫിസിലെത്തി അറിയിച്ചിരുന്നതായും സുനിൽ പറയുന്നു. വെസ്റ്റ്നല്ലൂർ കുടിവെള്ള പദ്ധതിയി നിന്ന് വെള്ളം വിതരണം നിലച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. പിന്നെ ഒരേയൊരു ആശ്രയം വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ളമായിരുന്നു. അധികൃതരുടെ നടപടിയിൽ വെസ്റ്റ് നല്ലൂർ കുടിവെള്ള കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.